കൊച്ചി: നിങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നയാളാണോ? എങ്കില്‍ സൂക്ഷിക്കുക ചിലപ്പോള്‍ ഈ പണി നിങ്ങള്‍ക്കും കിട്ടും. ന്യൂ ജനറേഷന് സ്മാര്‍ട്ട് ഫോണുകളാണ് വില്ലന്‍. ലോക്കല്‍ കോളുകള്‍ മാത്രം വിളിക്കുന്ന പലരുടേയും ഫോണ്‍ബില്ലില്‍ ഇന്റര്‍നാഷണല്‍ കോളുകളുടെ ചാര്‍ജ് ഈടാക്കിയിരിക്കുന്നു. മാലിദ്വീപുകള്‍ മുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങൡലേക്കുവരെ ഇവര്‍ ഫോണ്‍ വിളിച്ചതായാണ് ബില്ലുകള്‍.
പ്രീപെയ്ഡ് കണക്ഷനുകള്‍ റീ ചാര്‍ജ് ചെയ്താല്‍ ഉടന്‍ ബാലന്‍സ് തീരുന്നു. പരാതിയുമായി ചിലര്‍ ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള കമ്പനികളെ സമീപിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. ബി.എസ്.എന്‍.എല്‍, ഐഡിയ, വോഡഫോണ്‍ തുടങ്ങിയ എല്ലാ കമ്പനികളുടെയും കണക്ഷനുകള്‍ എടുത്തിട്ടുള്ളവര്‍ക്ക് ഈ പരാതിയുണ്ട്. പുതുതലമുറ സ്മാര്‍ട്ട് ഫോണുകളാണ് വില്ലന്‍ എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
പുതുതായി വിപണിയിലെത്തിയിട്ടുള്ള പല കമ്പനികളുടേയും ഫോണുകള്‍ സുരക്ഷാ മാനദണ്ഡങ്ങല്‍ പാലിക്കാത്തതാണ് പ്രശ്നം. ഇതുമൂലം ഇത്തരം ഫോണുകളില്‍ ഉപയോഗിക്കുന്ന സിമ്മുകള്‍ കോപ്പി ചെയ്യപ്പെടുകയോ എളുപ്പത്തില്‍ കോള്‍ ഡൈവേര്‍ട്ട് ചെയ്യപ്പെടുകയോ ചെയ്യാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പരാതികള്‍ വര്‍ദ്ധിച്ചതോടെ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ബി.എസ്.എന്‍.എല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: