പാലക്കാട്: ചെറുകിട സംരംഭകര്‍ക്ക് സഹായധനം നല്കുന്ന മുദ്രാബാങ്കിന്റെ ജില്ലയിലെ ആദ്യ ഉപഭോക്തൃ വിശദീകരണയോഗം വടക്കന്തറ ബാപ്പുജി ഹാളില്‍ ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ കെ.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു.
വനിതകള്‍ക്കും മറ്റ് തൊഴില്‍ സംരംഭകര്‍ക്കും പുതിയ തൊഴില്‍ തുടങ്ങുന്നതിനും നിലവിലുള്ളവ വിപൂലീകരിക്കുന്നതും ലക്ഷ്യമിടുന്ന പദ്ധതിയാണ്. ഇതുവഴി 50,000 രൂപയോ അതിനു മുകളിലോ നാഷണലൈസ്ഡ് ബാങ്കുകള്‍ വഴി ലോണ്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയില്‍ നടന്ന ആദ്യ അവലോകന യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.നടേശന് അധ്യക്ഷത വഹിച്ചു.
ജില്ലാ വ്യവസായകേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത്, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നവര്‍ക്ക് നാഷണലൈസ്ഡ് ബാങ്കുകള്‍ വഴി മുന്‍ഗണനാക്രമത്തില്‍ ലോണ്‍ നല്‍കുകയാണ് മുദ്രാബാങ്ക് ലക്ഷ്യമിടുന്നത്.
യോഗത്തില്‍ കാനറാ ബാങ്ക് ചീഫ് മാനേജര്‍ ജോസ് വി. മുട്ടത്ത്, പഞ്ചാബ് നാഷണല്‍ ബാങ്ക് ചീഫ് മാനേജര്‍ ഗോപാലകൃഷ്ണന്, എസ്ബിഐ വടക്കന്തറ ബ്രാഞ്ച് മാനേജര്‍ ഡി.എച്ച്. രാജേഷ്, ആന്ധ്രാബാങ്ക് മാനേജര്‍ കിഷോര്‍, യുണൈറ്റഡ് ബാങ്ക് മാനേജര്‍ മനോജ് കെ.കെ, ലക്ഷ്മിവിലാസ് ബാങ്ക് മാനേജര്‍ പ്രിമിത്, ജില്ലാ വ്യവസായ കേന്ദ്രം ക്രഡിറ്റ് മാനേജര്‍ വി.കെവേണുഗോപാലന്, പാലക്കാട് നഗരസഭ വ്യവസായ വികസന ഓഫീസര്‍ സി.മുരളീധരന് എന്നിവര്‍ പദ്ധതിയെക്കുറിച്ചുള്ള സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കി. യോഗത്തില്‍ എം.സുകുമാര്‍ സ്വാഗതവും വി.രാമനുണ്ണി നന്ദിയും പറഞ്ഞു.
മുദ്രാബാങ്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്ന 25ന് ശേഷം, ബാപ്പുജിഹാളില് ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 26ന് രാവിലെ 10.30മുതല്‍ രജിസ്ട്രേഷന് സൗകര്യമുണ്ടായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: