തൊടുപുഴ: ചുങ്കം പള്ളിക്ക് സമീപം സ്കൂട്ടറുകള് കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 7.30 നാണ് സംഭവം നടന്നത്. തൊടുപുഴ സ്വദേശി സജീവിന്റെ കുടുംബത്തിനാണ് പരിക്കേറ്റത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന സജീവിനും ഭാര്യക്കും മക്കള്‍ക്കും സാരമായ പരിക്കേറ്റു. എതിരെ വന്ന സ്കൂട്ടറില്‍ എത്തിയാള്‍ നാട്ടുകാരെ കണ്ട് ഓടി രക്ഷപെട്ടു. ഇയാള്‍ക്കും കാലിനു പരിക്കേറ്റിട്ടുള്ളതായും പോലീസ് പറഞ്ഞു. പരിക്കേറ്റവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: