പേച്ചിയമ്മയും കുടുംബവും രാവിലെ വീട് അടച്ച് ജോലിക്ക് പോയിരുന്നു. ഒന്‍പത് മണിയോടെ വന്‍ സ്ഫോടന ശബ്ദം കേട്ടു. ശബ്ദം കേട്ട പ്രദേശത്തേയ്ക്ക് തൊഴിലാളികള്‍ ഒടിയെത്തിയപ്പോള്‍ പേച്ചിയമ്മയുടെ വീട്ട് കത്തുന്നതാണ് കണ്ടത്
മൂന്നാര്‍: ലയത്തിന് തീപിടിച്ച് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ താമസിക്കുന്ന പേച്ചിയമ്മയുടെ വീടാണ് കത്തി നശിച്ചത്. പ്രദേശത്ത് അഞ്ച് ലയങ്ങളുണ്ടായിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീയണച്ചിതിനാല് മറ്റ് ലയങ്ങളില്‍ തീപടരുന്നത് തടയാന്‍ കഴിഞ്ഞു. ഇന്നലെ രാവിലെ 9മണിയോടെയായിരുന്നു സംഭവം. പേച്ചിയമ്മയും കുടുംബവും രാവിലെ വീട് അടച്ച് ജോലിക്ക് പോയിരുന്നു. ഒന്‍പത് മണിയോടെ വന്‍ സ്ഫോടന ശബ്ദം കേട്ടു. ശബ്ദം കേട്ട പ്രദേശത്തേയ്ക്ക് തൊഴിലാളികള്‍ ഒടിയെത്തിയപ്പോള്‍ പേച്ചിയമ്മയുടെ വീട്ട് കത്തുന്നതാണ് കണ്ടത്. ഉടന്‍ തന്നെ മൂന്നാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിച്ചു.ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. തീപിടിത്തത്തിന് കാരണം ദുരൂഹമാണെന്ന് ഫയര്‍ഫോഴ്സ് സംഘം അറിയിച്ചു. മൂന്നാര്‍ പോലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്നാറില്‍ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് നേരെ ആക്രമണം നല്‍കിയിരുന്നു. ഇതാണ് സംഭവത്തിലെ ദൂരൂഹത വര്‍ദ്ധിപ്പിക്കാന്‍ കാരണമായിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: