തൊടുപുഴ: കഞ്ചാവ് പിടിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ കുരുമുളക് സ്പ്രേ പ്രയോഗം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. മടക്കത്താനം കിഴക്കേമഠത്തില്‍ റാഷിദ് (32) നെയാണ് ഇന്നലെ രാത്രി തൊടുപുഴ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത്ു. കഴിഞ്ഞ മാസം 20നായിരുന്നു സംഭവം. രാത്രി 10.30ന് തൊടുപുഴ പഴുക്കാകുളം കനാല്ഭാഗത്തുവച്ചാണ് പ്രതി പോലീസിനെ ആക്രമിച്ചത്. എസ്ഐ ടി.ആര് രാജന്, അരുണ്‍ എന്നീ ഉദ്ദ്യോഗസ്ഥരുടെ കണ്ണിലേക്കാണ് സ്പ്രേ അടിച്ചത്. ഇവിടെ വന്‍തോതില്‍ കഞ്ചാവു വിതരണം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറെക്കാലമായി ഇവര്‍ തൊടുപുഴ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇേതത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പഴുക്കാകുളം ഭാഗത്തെ കനാലിനു സമീപം കഞ്ചാവു കച്ചവടം നടത്തികൊണ്ടിരുന്ന പ്രതിയെ പിടിക്കാന്‍ എത്തിയതാണ് പോലീസ് സംഘം. ഇവര്‍ അടുത്തെത്തിയ ഉടനെ കണ്ണിലേക്കും ശരീരത്തിലേയ്ക്കും കുരുമുളകുസ്പ്രേ അടിക്കുകയായിരുന്നു. പെട്ടെന്നു ഉണ്ടായ ആക്രമണത്തില്‍ പകച്ചുപോയ പോലീസുകാരുടെ ശ്രദ്ധ തിരിഞ്ഞ ഉടന്‍ തന്നെ പ്രതി ഓടി രക്ഷപെട്ടു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: