കട്ടപ്പന: കേരളത്തിലെ തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം പ്രതിദിനം 500 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് ബിഎംഎസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വാസയോഗ്യമായ വീട്,ശുദ്ധജല വിതരണം, വിദഗ്ധ ചികിത്സ എന്നിവ മാനേജ്മെന്റ് ചെലവില്‍ തൊഴിലാളികള്‍ക്ക് നല്‍കണം. തോട്ടം മേഖലയില്‍ എല്ലു മുറിയെ പണിയെടുക്കുന്ന തൊഴിലാളികളില്‍ ശമ്പള വര്‍ദ്ധനവിന്റെ പേരില്‍ ജോലി ഭാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് ബിഎംഎസ് നേതൃത്വം നല്‍കും. മൂന്നാറില്‍ സമരം ചെയ്ത സ്ത്രീ തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മൂന്നാറില്‍ സമരം ചെയ്ത സ്ത്രീതൊഴിലാളികളുടെ പ്രതിനിധികളെക്കൂടി അടുത്ത ദിവസം തിരുവനന്തപുരത്തുനടക്കുന്ന പിഎല്‍സി യോഗത്തില്‍ പങ്കെടുപ്പിക്കണം.തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി 24,25,തീയതികളില്‍ തോട്ടം കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ പ്രകടനങ്ങളും,പന്തം കൊളുത്തി പ്രകടനങ്ങളും നടത്താനും 26ന് ശമ്പള വര്ദ്ദനവിവില് തീരുമാനം ആയില്ല എങ്കില്‍ തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രക്ഷേഭങ്ങള്‍ക്ക് നേതൃത്വം നല്കാന് ബി.എം.എസ് തയ്യാറാകുമെന്ന് ഭാരവാഹികളായ എന്‍ ബി ശശിധരന്,വിഎന്‍ രവീന്ദ്രന്,സിബി വര്‍ഗ്ഗീസ്,ബി വിജയന്,പി ഭുവനചന്ദ്രന്,കെ കെ വിജയന്,വി എസ്,രാജു,എന്‍ബി മോഹന്‍ദാസ്,എസ് പി രാജരത്തിനം എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: