മുഹമ്മ(ആലപ്പുഴ): ബ്രോയിലര്‍ കോഴികളെ വാങ്ങി ആര്‍ത്തിയോടെ ഭക്ഷിക്കുന്ന മനുഷ്യന്‍ വേഗം രോഗത്തിന് അടിമപ്പെടുന്നുവെന്ന് സിനിമാനടന്‍ ശ്രീനിവാസന്‍. മന്തുരോഗത്തിന് കഴിക്കേണ്ട മരുന്നാണ് കോഴികള്‍ക്ക് നല്‍കുന്നത്. ഇവ കോഴിയുടെ ശരീരത്തില്‍ നീരായി വീര്‍ത്ത് 37 ദിവസം കൊണ്ട് രോഗിക്കോഴിയായി വളരുന്നു.
ബ്രോയിലര്‍ ചിക്കനെന്ന പേരില്‍ വാങ്ങുന്ന കോഴികള്‍ക്ക് ആന്റിബയോട്ടിക്‌സാണ് കുത്തിവെക്കുന്നത്. ഈ കോഴിയിറച്ചി ഭക്ഷിക്കുന്നവര്‍ക്ക് രോഗം വന്നാല്‍ ആന്റിബയോട്ടിക്‌സ് നല്‍കിയാലും ഭേദമാകില്ല. കായിപ്പുറം സര്‍വീസ് സഹകരണബാങ്കിന്റെ ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷത്തില്‍ മുക്കിയ പച്ചക്കറികളും അരിയുമൊക്കയാണ് ഇന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്നത്.
ഒരുസാധനവും മാര്‍ക്കറ്റില്‍ നിന്നും വിശ്വസിച്ച് വാങ്ങാന്‍ കഴിയില്ല. നാടന്‍പഴങ്ങള്‍ കഴിക്കുന്നതിനാലാണ് കേരളത്തില്‍ എയ്ഡ്‌സ് പടര്‍ന്ന് പിടിക്കാത്തത്. മലയാളികള്‍ ചക്കയെ പാടെ അവഗണിച്ചു. നീര കരള്‍രോഗത്തെ തടയുമെന്ന കണ്ടുപിടുത്തം ഏറെ ശുഭപ്രതീക്ഷ നല്‍കുന്നു. നാടന്‍ കോഴികളെ വളര്‍ത്തിയും മുരിങ്ങയും പപ്പായയും മാവും പ്ലാവുമൊക്കെ നട്ടുപിടിപ്പിച്ചും ആരോഗ്യകരമായ ജീവിതം നയിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് കെ.ഡി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ കെ.വി. സുരേഷ്ബാബു വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.
















