വാഴയൂര്‍: ശ്രീ നാരായണ ഗുരുദേവനെ നിന്ദിച്ച സിപിഎമ്മിന് കേരള സമൂഹം മാപ്പു നല്‍കില്ലെന്ന് ബിജെപി മേഖലാ സംഘടനാ സെക്രട്ടറി രവി തേലത്ത് അഭിപ്രായപ്പെട്ടു. ബിജെപി ചുങ്കപ്പള്ളി ബൂത്ത് കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അണയുന്നതിന് മുമ്പുള്ള ആളിക്കത്തലാണ് സിപിഎമ്മിന്റേത്. പിടിച്ചു നില്‍ക്കാനുള്ള അവസാനവട്ട ശ്രമമാണ് സിപിഎം നടത്തുന്നത്. അതുകൊണ്ട് എന്താണ് ചെയ്യുന്നതെന്ന കൃത്യമായ ധാരണയില്ല. ചെയ്യുന്നതെല്ലാം വിപരീത ഫലമാണ് സിപിഎമ്മിന് ഉണ്ടാക്കുന്നത്. ഇടതു-വലതു മുന്നണികള്‍ക്ക് ബദലായി മൂന്നാമത് ശക്തിയായി ബിജെപി വളര്‍ന്നുവരണമെന്ന് കേരള ജനത ആഗ്രഹിക്കുന്നു. ഇതിന്റെ തെളിവാണ് അരുവിക്കര തെരഞ്ഞെടുപ്പ് ഫലം. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയാനുള്ള ശ്രമമാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. എന്നാല്‍ ദേശീയ തലത്തിലുള്ള മാറ്റം കണ്ടില്ലെന്ന് നടിക്കാന്‍ കേരള ജനതക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.സി. അച്യുതന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോര്‍ച്ച മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി.
വിവിധ പാര്‍ട്ടികളില്‍ നി ന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന അന്‍പതോളം പേര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്കി. മണ്ഡലം പ്രസിഡന്റ് ചമ്മിനി ബാലകൃഷ്ണന്, വൈ സ് പ്രസിഡന്റ് മാധവന് മുരിങ്ങാട്ട് കെ.സി. നാരായണന്‍കുട്ടി, മണ്ഡലം ജനറല്‍ സെക്രട്ട റി സജീഷ്, മണി എള്ളാത്തുപുറായ്, സുരേഷ് കാവാട്ട്, ഉദയന്‍ പുതുക്കോട് എന്നിവര്‍ സംസാരിച്ചു. സുബ്രഹ്മണ്യന് സ്വാഗതവും മുരളി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: