പരപ്പനങ്ങാടി: അഴിമതിക്കും യുഡിഎഫിന്റെ പ്രീണന രാഷ്‌ട്രീയത്തിനുമെതിരെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അജി തോമസ് നയിക്കുന്ന സൈക്കിള്‍ പ്രചരണ ജാഥക്ക് വന്‍ജനപിന്തുണ. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിന് ആളുകളാണ് സൈക്കിള്‍ ജാഥക്ക് പിന്തുണ പ്രഖ്യാപിക്കാനായി കാത്തുനില്‍ക്കുന്നത്. അഴിമതിയില്‍ മുങ്ങിതാഴ്ന്ന യുഡിഎഫ് സര്‍ക്കാരിനോടും അക്രമത്തിന്റെ പാതയിലൂടെ മാത്രം സഞ്ചരിക്കുന്ന സിപിഎമ്മിന്റെ അഹങ്കാരത്തോടുമുള്ള ജനങ്ങളുടെ രോക്ഷം അവര്‍ യുവമോര്‍ച്ചക്കും ബിജെപിക്കും പിന്തുണ നല്‍കിയാണ് തീര്‍ക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനോപകാര പദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അനുഭവിക്കണമെങ്കില്‍ ഇരുമുന്നണികളെയും സംസ്ഥാനത്ത് നിന്നും തൂത്തെറിയണമെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇവിടുത്തെ ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, അത് മുടക്കാനാണ് പലപ്പോഴും ശ്രമിക്കുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം സംഘടിപ്പിച്ച വിവിധ ക്യാമ്പുകളില്‍ നിന്നാണ് ജനങ്ങള്‍ കേന്ദ്രപദ്ധതികളില്‍ പങ്കാളികളായത്. യുവമോര്‍ച്ച പ്രവര്‍ത്തകരോട് അതിന്റെ നന്ദി പറയാനും ആളുകള്‍ മത്സരിക്കുന്നുണ്ടായിരുന്നു.
21ന് നിലമ്പൂരില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. ആദ്യദിവസം മമ്പാട്, എടവണ്ണ, പത്തപ്പിരിയം, ആയമയൂര്‍ റോഡ്, മഞ്ചേരി, ആനക്കയം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മലപ്പുറത്ത് സമാപിച്ചു.
ഇന്നലെ മലപ്പുറത്ത് നിന്നും ആരംഭിച്ച ജാഥ അറവങ്കര, മൊറയൂര്‍, കൊണ്ടോട്ടി, കോട്ടപ്പുറം, പള്ളിക്കല്‍ ബസാര്‍, യൂണിവേഴ്‌സിറ്റി, ചേളാരി, കൊട്ടുമൂച്ചി, ചെട്ടിപ്പടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പരപ്പനങ്ങായില്‍ സമാപിച്ചു. ബിജെപി സംസ്ഥാന-ജില്ലാ ഭാരവാഹികളടക്കം നിരവധി നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. ഇന്ന് താനൂര്‍, വട്ടത്താണി, തിരൂര്‍, ആലത്തിയൂര്‍, ചമ്രവട്ടം, മാറഞ്ചേരി, ചങ്ങരംകുളം, എടപ്പാള്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കുറ്റിപ്പുറത്ത് സമാപിക്കും. സമാപനയോഗം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: