ശ്രീകാര്യം: മണ്‍വിളയില്‍ ആറ്റിപ്ര വില്ലേജ് ഓഫീസിന് സമീപം പേപ്പട്ടിയുടെ കടിയേറ്റു നാലുപേര്‍ക്ക് പരിക്ക്. റോഡിലൂടെ നടന്നു പോകുകയായിരുന്ന മൂന്ന് സ്ത്രീകളെയും മണ്‍വിള ഇന്‍ഡസ്ട്രിയല്‍ ഏര്യായിലെ കെല്‍ട്രോണ്‍ ജീവനക്കാരനായ സെക്യൂരിറ്റി കാരക്കോണം സ്വദേശി സുകുമാരന്‍ നായര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. കുളത്തൂര്‍ ആറ്റിപ്ര വില്ലേജ് ഓഫീസിന് സമീപം കൊച്ചുകുന്നില്‍ വീട്ടില്‍ കോമളവല്ലി, ശകുന്തള, പുല്ലുകാട് കോളനി നിവാസിയായ മറ്റൊരു സ്ത്രീയെയുമാണ് പേപ്പട്ടി കടിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടു കൂടിയാണ് സംഭവം. പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: