കാട്ടാക്കട: റോഡരികില്‍ പരസ്യ മദ്യപാനത്തില്‍ ഏര്‍പ്പെട്ടവരെ ചോദ്യംചെയ്ത പ്രദേശവാസികള്‍ക്ക് മദ്യപ സംഘത്തിന്റെ ക്രൂര മര്‍ദനം. പൂവച്ചല്‍ ആലമുക്ക് കുഴയ്ക്കാട്ടാണു മദ്യപ സംഘം നാട്ടുകാര്‍ക്കു നേരെ അക്രമം അഴിച്ചു വിട്ടത്. ആലമുക്ക് സ്വദേശികളും ഓട്ടോതൊഴിലാളികളുമായ മഹേഷ് (34), സുനില്‍(45), ബൈജു(28), ശംഭു(26) എന്നിവരെ പരിക്കുകളോടെ കിള്ളിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപ സംഘത്തിന്റെ ആക്രമണത്തില്‍ ബസ് കാത്തുനിന്ന യുവതിക്കും പരിക്കേറ്റിട്ടുണ്ട്. പൂവച്ചല്‍ ആലമുക്ക് സ്വദേശിനിയായ റജീലയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണു സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കാട്ടാക്കട പോലീസ് രണ്ടുപേരെ പിടികൂടി. മുനീര്‍(22), താഹിര്‍(24) എന്നിവരാണു പോലീസ് പിടിയിലായത്. പോലീസ് എത്തിയതോടെ സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: