കഴക്കൂട്ടം: ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു. മോഷ്ടാക്കളെ പിടിക്കാന്‍ ഓടിയ പോത്തന്‍കോട് എസ്ഐ ശ്രീജിത്തിനെ മോഷ്ടാക്കള്‍ ഹെല്‍മെറ്റ് കൊണ്ട് അടിച്ച് രക്ഷപ്പെട്ടു. ചേങ്കോട്ടുകോണം തുണ്ടത്തിന് സമീപം റോഡിലൂടെ ക്രോസ് ചെയ്യുകയായിരുന്ന വീട്ടമ്മയുടെ ഒരു പവന് സ്വര്‍ണമാലയാണ് പള്‍സര്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം മോഷ്ടിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിക്കാണ് സംഭവം. തുണ്ടത്തില്‍ പിത്തറവട്ടം ദിലീപ് ഭവനില്‍ വത്സലകുമാരി(48)യുടെ മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ആടിന് തീറ്റ നല്കാന് പ്ലാവില്തോല് ഒടിച്ചു വീട്ടിലേക്ക് വരുന്നവഴി ബൈക്കില്‍ വന്ന മോഷ്ടാക്കള്‍ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ബൈക്കിനു പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചത്. വീട്ടമ്മ നിലവിളിച്ചു ആളെകൂട്ടിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. മോഷണ സമയം പെട്രോളിംഗ് നടത്തുകയായിരുന്ന പോത്തന്‍കോട് എസ്ഐ ശ്രീജിത്ത് ജീപ്പ് നിര്‍ത്തി പുറത്തിറങ്ങി ബൈക്കിനു പിന്നാലെ ഓടി. പിന്നിലിരുന്ന മോഷ്ടാവിന്റെ ഷര്‍ട്ടില്‍ പിടികിട്ടിയെങ്കിലും ഹെല്‍മെറ്റ് കൊണ്ട് എസ്ഐയുടെ കയ്യില്‍ അടിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. ഒരുമാസത്തിനിടയില്‍ ഞാണ്ടൂര്‍ക്കോണം, സ്വാമിയാര്‍മഠം, ചേങ്കോട്ടുകോണം, കോലിയക്കോട് എന്നീ പ്രദേശങ്ങളില്‍ നിരവധി മാലമോഷണങ്ങള്‍ നടന്നിരുന്നു. പോത്തന്‍കോടും പരിസര പ്രദേശങ്ങളിലും പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാരും റസിഡന്റ് അസ്സോസിയേഷനുകളും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: