കുമളി : കുമളി എക്സൈസ് ചെക്ക്പോസ്റ്റ് വഴി അരക്കിലോ കഞ്ചാവുമായി വന്ന കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് കുട്ടികളേയും, അരക്കിലോ കഞ്ചാവുമായി എറണാകുളം കലൂര്‍ സ്വദേശി കളപ്പുരയ്ക്കല്‍ ബഷീര്‍ മകന് നിസാര്‍(30) എന്നിവരെ കുമളി എക്സൈസ് ചെക്ക്പോസ്റ്റില്‍ വച്ച് നടത്തിയ പരിശോധനയില്‍ കുമളി, വണ്ടിപ്പെരിയാര്‍ എന്നീ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പിടികൂടി. പിടിക്കപ്പെട്ട കുട്ടികള്‍ തമിഴ്നാട് ആണ്ടിപ്പെട്ടിയില്‍ നിന്നും, നിസാര്‍ തേനിയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങിച്ചത.് മൂന്ന് പേരും പൊതികളാക്കി വില്‍പ്പന നടത്താനാണ് കഞ്ചാവ് കടത്തികൊണ്ട് വന്നതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി കേസിന്റെ തുടര്‍ അന്വേഷണം ആരംഭിച്ചു. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജ് സി കെ, പ്രിവന്റീവ് ഓഫീസര്‍മാരായ സേവ്യര്‍ പി. ഡി. ഹാപ്പിമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര് ബി., അനീഷ് ടി. എ., സതീഷ്കുമാര്‍, കൃഷ്ണകുമാര്‍, ഷനേജ്, സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേസുകള്‍ പിടിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ കഞ്ചാവ് കടത്തുന്നത് ഏറിവരുന്നതായി വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: