Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

തൂവലില്‍ വിരിയും ചിത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 08:25 pm IST
in Lifestyle

തൂവലിന്റെ ലോകം തീര്‍ത്ത് ലോകത്തിന്റെ നെറുകയില്‍ എത്തിയ ചിത്രകാരിയാണ് ശ്രീജ കളപ്പുരയ്‌ക്കല്‍. തൂവലുകളുടെ മാസ്മരിക സൗന്ദര്യം അല്‍പംപോലും കളയാതെ ഇരട്ടി ഭംഗിയില്‍ കാന്‍വാസില്‍ ചിത്രങ്ങളോട് ചേര്‍ത്തുവെച്ച ശ്രീജ ഇന്ന് എത്തി നില്‍ക്കുന്നത് ലോക റെക്കോഡിലാണ്. നിറക്കൂട്ടുകള്‍ക്കൊപ്പം പക്ഷികളുടെ തൂവലുകള്‍ ചേര്‍ത്തിണക്കിയാണ് ശ്രീജ അതിമനോഹരമായ ചിത്രങ്ങള്‍ വരയ്‌ക്കുന്നത്.

എട്ടുവയസുമുതല്‍ ഒരു കൗതുകമായാണ് പക്ഷികളുടെ മനോഹരമായ തൂവലുകള്‍ ശ്രീജ ശേഖരിച്ചുതുടങ്ങിയത്. ഒരു സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരമാണ് ലോക റെക്കോഡിനായി അപേക്ഷിച്ചത്. വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെയും അപൂര്‍വ്വമായി കാണപ്പെടുന്ന പക്ഷികളുടെയും അലങ്കാര പക്ഷികളുടെയും തൂവലുകള്‍ റെക്കോഡിലേയ്‌ക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ശ്രീജയുടെ കൈവശമുള്ളത് ഇവയില്‍നിന്നും വ്യത്യസ്തമായ തൂവല്‍ ശേഖരമായിതിനാല്‍ റെക്കോഡിലേയ്‌ക്ക് അനായാസമായെത്തി. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ പക്ഷികളുടെ തൂവല്‍ ശേഖരമുള്ളതും ശ്രീജയുടെ പക്കലാണ്.

രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള വിവിധവര്‍ണ്ണങ്ങളിലുള്ള 108 ഓളം പക്ഷികളുടെ തൂവലുകളാണുള്ളത്. സാധാരണയായി പക്ഷികളുടെ തൂവലുകളില്‍ ചിത്രങ്ങള്‍ വരയ്‌ക്കുന്നതാണ് ഫെതര്‍ ആര്‍ട്ട്്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി ഈ ചിത്രകാരി തൂവലുകളുപയോഗിച്ച് അതിന്റെ പ്രകൃതിദത്തമായ നിറകൂട്ടുകള്‍ നിലനിര്‍ത്തികൊണ്ട് അക്വലിക് പെയിന്റും ഓയില്‍പെയിന്റുമുപയോഗിച്ച് ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. തൂവലുകള്‍ക്ക് അനുസൃതമായ നിറങ്ങളില്‍ തൂവലിനുചുറ്റുമായി ചിത്രങ്ങള്‍ വരയ്‌ക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പക്ഷിയുടെ പൊഴിഞ്ഞ തൂവലുകള്‍കൊണ്ട് വനവാസിസ്ത്രീയുടെ ചിത്രത്തിന് ജീവന്‍ നല്‍കിയിരിക്കുകയാണ്. സ്ത്രീയുടെ മുടിയും വസ്ത്രവും തൂവലുകളിലൂടെയാണ് വരച്ചുകാട്ടുന്നത്. ചിത്രരചനയും തൂവല്‍ ശേഖരണവും ജീവനെപ്പോലെ സ്‌നേഹിക്കുന്ന ശ്രീജ ഇതിനോടകം നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

‘ലുമിനസ്’ എന്നപേരില്‍ ശ്രീജയുടെ ചിത്രങ്ങളും തൂവല്‍ ശേഖരവും ഫെതര്‍ ആര്‍ട്ട് വര്‍ക്കും മൂന്നിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദ്യത്തേത് ലളിതകലാ അക്കാദമിയിലും രണ്ടാമത്തേത് തൃശ്ശൂര്‍ സിഎംഎസ് ഹയര്‍സെക്കന്ററി സ്‌കൂളിലും ഒരെണ്ണം എറണാകുളത്തുമായാണ് സംഘടിപ്പിച്ചത്. ലുമിനസ്-1ല്‍ നാട്ടുപൂക്കളും ഗ്രാമങ്ങളില്‍നിന്നുപോലും മറഞ്ഞ ലാന്റ്‌സ്‌കേപ്പ് ചിത്രങ്ങളുമാണ് ഒരുക്കിയത്. രണ്ടാമത്തെ പ്രദര്‍ശനം മുതലാണ് ഫെതര്‍ ആര്‍ട്ട് ചിത്രങ്ങളും ഉള്‍പ്പെടുത്തിയത്. കൂടാതെ റെക്കോഡിലേയ്‌ക്ക് എത്തിച്ച വിവിധയിനം പക്ഷികളുടെ ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു. മൂന്നാമത് ഒരുക്കിയ പ്രദര്‍ശനത്തില്‍ ഫെതര്‍ ആര്‍ട്ട് ചിത്രങ്ങള്‍ക്കൊപ്പം ലാന്റ്‌സ്‌കേപ്പ് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രപ്രദര്‍ശനത്തില്‍നിന്നും കിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറണമെന്ന ഉദ്ദേശ്യത്തിലാണ് ആദ്യമായി കൊച്ചിയില്‍ സെയില്‍കം എക്‌സിബിഷന്‍ സംഘടിപ്പിച്ചത്. എന്നാല്‍ ശ്രീജയുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് സംഭവിച്ചത്. കൊച്ചി ലുലുമാളില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ ഒരു ചിത്രം മാത്രമാണ് വിറ്റുപോയത്.

സ്‌കൂള്‍ ടീച്ചറായ ശ്രീജയ്‌ക്ക് ചിത്രങ്ങള്‍ ഓരോസ്ഥലങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനും പ്രദര്‍ശനം ഒരുക്കുന്നതിനുമായി ലക്ഷങ്ങളാണ് ചെലവ് വരുന്നത്. തന്റെ ചിത്രങ്ങള്‍ ലോക റെക്കോഡിലേയ്‌ക്ക് എത്തിക്കുന്നതിനൊപ്പം അതില്‍നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരുപങ്ക് നിര്‍ദ്ധനരായവരെ സഹായിക്കുന്നതിന് നീക്കിവയ്‌ക്കുക എന്ന  ലക്ഷ്യമാണ് ഈ ചിത്രകാരിക്കുള്ളത്. എന്നാല്‍ ഇനിയൊരു ചിത്രപ്രദര്‍ശനത്തിന് സാമ്പത്തികസഹായവും ഈ കലാകാരി തേടുന്നുണ്ട്. തൃശ്ശൂര്‍ പൂങ്കുന്നം സ്വദേശിയായ ശ്രീജ, ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് അദ്ധ്യാപികയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.