പൂച്ചാക്കല്‍: പാണാവള്ളി ഗ്രാമപഞ്ചായത്ത് ആറ്, എട്ട വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ അവഗണനയെത്തുടര്‍ന്ന സഞ്ചാരയോഗ്യമല്ലാതായിത്തീര്‍ന്ന ഓടംമ്പള്ളി വളവ്, വീരമംഗലം കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമൊവശ്യപ്പെട്ട് ബിജെപിയുടെയും ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെയും നേതൃത്വത്തില്‍ ഇരുവാര്‍ഡുകളിലെയും ജനങ്ങള്‍ സംഘടിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
വര്‍ഷങ്ങളായി തകര്‍ന്നു കിടക്കു റോഡ് സഞ്ചാരയോഗ്യമാക്കാന്‍് ജനങ്ങള്‍ പഞ്ചായത്ത് ഭരണസമിതിയോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടിട്ടും ജനങ്ങളുടെ ആവശ്യങ്ങള്‍ ഭരണസമിതി അവഗണിച്ചു. മഴപെയ്തതോടെ ഗ്രാവല്‍ റോഡില്‍ വെള്ളംകെട്ടിക്കിടന്ന വലിയ കുഴികളായി. സ്ത്രീകളടക്കമുള്ള അഞ്ഞൂറിലധികം പേരാണ് സംഘടിച്ച് റോഡില്‍ വാഴനട്ട് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്.
ബിഎംപിഎസ് ജില്ലാ ഉപാധ്യക്ഷന്‍ ആര്‍.എസ്. ദേവദാസ് ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആര്‍.ടി. സതീശന്‍, സുരേന്ദ്രന്‍, ബൂത്ത് സെക്രട്ടറി പി.എ. അജേഷ്, ടി.പി. ഹരിദാസന്‍, എം.കെ. പൊന്നപ്പന്‍, കെ.എസ്. നീലകണ്ഠന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















