എടപ്പറ്റ: ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി നടത്തുന്ന രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഏറെ കൊട്ടിയാഘോഷിച്ച് നടത്തിയ പദ്ധതി പൂര്‍ണ്ണ പരാജയമാണ്. ഇതിനെതിരെ രാഷ്ട്രീയത്തിന് അതീതമായി ജനരോക്ഷം ഉയരുന്നുണ്ട്. ജനങ്ങളെ വഞ്ചിക്കുന്ന നിലപാടില്‍ നിന്ന് പഞ്ചായത്ത് ഭരണസമിതി പിന്മാറണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ ജയപ്രകാശ് ചെമ്പ്രമുണ്ട അദ്ധ്യക്ഷത വഹിച്ചു. ശരത്ലാല്, ഇ.കെ.കൃഷ്ണദാസ്, കെ.വിനുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: