കാസര്‍കോട്: മാങ്ങാട് ബാലകൃഷ്ണന് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടായെന്ന ഡിവൈഎഫ്ഐ നിലപാട് കോണ്‍ഗ്രസ്സിനെ സഹായിക്കാനാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. സിപിഎം ഈകാര്യത്തില്‍ കാണിക്കുന്ന മൗനംസിപിഎം കോണ്‍ഗ്രസ്സ് ഒത്തുകളി രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനാല്‍ ഈ കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പോലീസ് അന്വേഷിച്ചാല്‍ തെളിയുകയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ഗൂഡാലോചനയടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം വേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് അപഹാസ്യമാണെന്നും ശ്രീകാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: