തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ നിന്നും തീവെട്ടിക്കൊള്ളയിലേക്ക് കടന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ് നയിക്കുന്ന സൈക്കിള്‍ റാലിക്ക് സെക്രട്ടേറിയറ്റ് നടയില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്‍സൃൂമര്‍ ഫെഡിലും സിഡ്കോയിലും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. കണ്‍സൃൂമര്‍ ഫെഡിലെ ചെയര്‍മാനെ പിരിച്ചു വിടണമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വെട്ടിച്ചെടുത്ത പണം പങ്കിട്ടെടുത്തതിനാല്‍ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും സംഘവും. സിഡ്കോയില്‍ എല്‍ഇഡി ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നു. നഗരസഭ ഭരിക്കുന്ന സിപിഎമ്മാണ് കരാര്‍ നല്‍കിയത്. സിഡ്കോ ഭരിക്കുന്നത് കോണ്‍ഗ്രസ്സ് നേതാക്കളും. ഇരുകൂട്ടരും കൈകോര്‍ത്ത് വെട്ടിപ്പ് നടത്തുന്നതിനാല്‍ പ്രതിപക്ഷവും സമരത്തില്‍നിന്നും പിന്‍വാങ്ങിയിരിക്കുകയാണെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: