വര്‍ക്കല : വട്ടപ്ലാമൂട്ടില്‍ ഗുരുമന്ദിരം തകര്‍ത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടിക്കാന്‍ ക്രമസമാധന പാലകര്‍ തയ്യാറാകാത്തത് വളരെ ഗൗരവമായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. വട്ടപ്ലാമൂട്ടില്‍ സാമൂഹ്യവിരുദ്ധര്‍ കല്ലെറിഞ്ഞ് തകര്‍ത്ത ഗുരുമന്ദിരം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ഗുരുദേവ ഭക്തരുടെ മനസ്സിനെ വ്രണപ്പെടുത്തുന്ന സംഭവത്തെ സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ കാണണം. അല്ലാത്തപക്ഷം ജനങ്ങള്‍ പ്രതികരിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും മുരളീധരന് പറഞ്ഞു.
ഉത്തരേന്ത്യയില്‍ ചില ആരാധനാലയങ്ങളില്‍ മോഷണശ്രമം നടന്നപ്പോള്‍ രാജ്യം മുഴുവന്‍ പ്രതിഷേധിച്ചവര്‍ എന്തുകൊണ്ടാണ് വട്ടപ്ലാമൂട്ടിലെ ഗുരുമന്ദിരം നിരന്തരമായി അഞ്ച് തവണ ആക്രമിക്കപ്പെട്ടിട്ടും പ്രതിഷേധവുമായി രംഗത്ത് വരാത്തതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നത്. സംഭവത്തിന് കാരണക്കാരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ ഇലകമണ്‍ സതീശന്, മണ്ഡലം പ്രസിഡന്റ് കോവിലകം മണികണ്ഠന്, വൈസ് പ്രസിഡന്റ് വില്ലിക്കടവ് സുനില്‍, സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലന്, ജനറല്‍ സെക്രട്ടറി ഹരിലാല്‍, വര്‍ക്കല സജയന്, ജി. ഷാജി, സന്തോഷ്, പൈവേലിക്കോണം ബിജു, ഗോപി ചാവടിമുക്ക് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: