തിരുവനന്തപുരം: ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക സംഘത്തിന്റെ (ഭചസ്സ്) തിരുവനന്തപുരം ജില്ലാ സമ്മേളനം ബിഎംഎസ് ഓഫീസില്‍ ചേര്‍ന്നു. യോഗത്തില്‍ ബിഎംഎസ് ദക്ഷിണമേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോതിഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
പുതിയ ഭരണസമിതി അംഗങ്ങളായി ജോതിഷ്കുമാര്‍ (പ്രസിഡന്റ്), ബാബു രാജേന്ദ്രന്(വര്‍ക്കിംഗ് പ്രസിഡന്റ്), ചാറവിള ശ്രീകുമാര്‍, എം.കെ. സാബു (വൈസ് പ്രസിഡന്റുമാര്‍), അരുണ്‍ ജോതി (ജനറല്‍ സെക്രട്ടറി), മോഹന്‍കുമാര്‍ പേയാട്, എസ്.അനു അയോദ്ധ്യ, സി. ജയകുമാര്‍ രാമപുരം (സെക്രട്ടറിമാര്‍), ദേവദാസ് കൊട്ടാരക്കര (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
സുനില്‍ പുഞ്ചക്കരി (കണ്‍വീനര്‍), ബാലചന്ദ്രന് മഞ്ചാടി (പ്രചരണ കണ്‍വീനര്‍), സിനിലാല്‍, ചാരുലത, സിന്ധു, രതീഷ് എന്നിവരെ പ്രചാരണവിഭാഗം അംഗങ്ങളായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: