തിരുവനന്തപുരം: കേരള വിശ്വകര്‍മസഭ (കെവിഎസ്) മെഡിക്കല്‍കോളേജ് ശാഖ സംഘടിപ്പിച്ച വിശ്വകര്മദിനാഘോഷവും വാര്‍ഷികസമ്മേളനവും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 45 ലക്ഷത്തോളം വരുന്ന വിശ്വകര്‍മജരുടെ നേര്‍ക്കുള്ള നീതി നിഷേധം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നുവര്‍ഷം മുമ്പ് ബജറ്റില്‍ പ്രഖ്യാപിച്ച 500 രൂപ പെന്ഷന് നാളിതുവരെ വിതരണം ചെയ്തിട്ടില്ല. ഡോ പി.എന്‍. ശങ്കരന് കമ്മീഷന് പ്രസിദ്ധീകരിച്ച ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തയ്യാറായിട്ടില്ലെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ വിശ്വകര്‍മജരെ അപ്പാടെ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശാഖ പ്രസിഡന്റ് ടി. രമേശനാശാരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എസ്. പുഷ്പലത വിതരണം ചെയ്തു. ശാഖയിലെ മുതിര്‍ന്ന അംഗങ്ങളെ നഗരസഭ കൗണ്‍സിലര്‍ കെ. മുരുകേശന് പൊന്നടയണിയിച്ച് ആദരിച്ചു. കെവിഎസ് താലൂക്ക് യൂണിയന് പ്രസിഡന്റ് വി. ശശിധരന് ആശാരി അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സെക്രട്ടറി ഡോ എസ്. ചന്ദ്രബാബു, മഹിളാസമാജം പ്രസിഡന്റ് പ്രസന്ന സുരേന്ദ്രന്, സെക്രട്ടറി ഷീല, ട്രഷറര്‍ രമാ മുരുകന്, എസ്.വി. ബൈജു, രവി, രമേഷ്, ദിലീപ്, രാജേഷ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: