അടിമാലി : പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ഷോപ്പിംങ് കോംപ്ലക്സിന്റെ ലേലം രഹസ്യമാക്കി നടത്തിയെന്ന ആക്ഷേപം ശക്തമാകുന്നു. ചില പഞ്ചായത്ത് മെമ്പര്‍മാരുടെ ഇഷ്ടക്കാര്‍ക്ക് നിസ്സാര വാടകയ്ക്ക് ഹാളുകള്‍ വിതരണം ചെയ്തതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. അടിമാലി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിമ്മിച്ചിട്ടുള്ള ബഹുനില കെട്ടിടത്തിലെ 16 മുറികളാണ് 1000 മുതല്‍ 300 രൂപ വരെ വാടകയ്ക്ക് മെമ്പര്‍ മാരുടെ ബിനാമികള്‍ക്ക് ലേലത്തില്‍ നല്‍കിയിരിക്കുന്നത്. സംഭവം വിവാദമായപ്പോള്‍ അന്വേഷണം നടത്താമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: