തങ്കമണി: പണിക്കന്‍കുടിയില്‍ ചാരായം വാറ്റാന്‍ സൂക്ഷിച്ച 500 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. പണിക്കന്‍കുടി ആവിയില്‍ നോബിളിന്റെ വീടിന് പിന്ഭാഗത്ത്നിന്നുമാണ് കോട പിടിച്ചെടുത്തത്. നോബിളിനെ അറസ്റ്റ് ചെയ്തു. നാളുകളായി പ്രതി ചാരായം വാറ്റി വില്‍പ്പന നടത്തിവരികയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കിറിമാന്റ് ചെയ്തു. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു എക്സൈസ് സംഘം കഴിഞ്ഞ ദിവസം ഉച്ചയോടെ ഇവിടെ റെയ്ഡിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: