ആലപ്പുഴ: ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ തുടര്‍ചികിത്സയ്‌ക്ക് സുമനസുകളുടെ സഹായം തേടുന്നു. വട്ടയാല്‍ വാര്‍ഡ് ഇല്ലിക്കല്‍ പുരയിടത്തില്‍ റാഷിദ (42)ആണ് ജീവന്‍ നിലനിര്‍ത്താന്‍ സഹായം തേടുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് രണ്ടരവര്‍ഷത്തോളമായി ചികിത്സയിലാണ് റാഷിദ.
കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഇബ്രാഹിംകുട്ടിയുടെ തുച്ഛവരുമാനംകൊണ്ടാണ് ചികിത്സാച്ചെലവും കുടുംബത്തിന്റെ നിത്യവൃത്തിയും നടക്കുന്നത്. ചികിത്സയ്‌ക്കുള്ള ചെലവ് കണ്ടെത്തുന്നതിനായി താമസിച്ചുവന്ന വീട് വില്‍ക്കേണ്ടതായി വന്നു.
ഇപ്പോള്‍ വാടകവീട്ടിലാണ് താമസം. റാഷിദയുടെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ വൃക്കമാറ്റിവയ്‌ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് നല്ലൊരു തുക ആവശ്യമായി വരും.
ചികിത്സാച്ചെലവിനായി സുമനസുകളുടെ സഹായം ലക്ഷ്യമാക്കി സിന്‍ഡിക്കേറ്റ് ബാങ്കില്‍ ഭര്‍ത്താവായ ഇബ്രാഹികുട്ടിയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 41002000091898, ഐഎഫ്എസ്‌സി കോഡ് ടഥചആ0004.
















