ആലപ്പുഴ: അല്‍ഷിമേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ നഗരസഭ വയോമിത്രത്തിന്റെയും ജെസിഐ പുന്നപ്ര ചലഞ്ച്‌സിറ്റി ചാപ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ മെമ്മറി വാക് ഉം സമ്മേളനവും നടത്തി. മെമ്മറി വാക് ആലപ്പുഴ ഡിവൈഎസ്പി കെ. ലാല്‍ജി ഫഌഗ് ഓഫ് ചെയ്തു.
മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേര്‍ന്ന ദിനാചരണ സമ്മേളനം നഗരസഭാചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാനോ മാസിഡോ ഉദ്ഘാടനം ചെയ്തു. സി. അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുമേഷ്, നസീര്‍ സലാം, അഡ്വ. പ്രദീപ് കൂട്ടാല, എം.വി. അല്‍ത്താഫ്, മണി, ശ്രുതി മെറിന്‍ ജോസഫ്, ഡോ. അര്‍ജുനന്‍, ജ്യോതി, രാജു ജേക്കബ്, സി.എസ്. ശ്രീദേവി എന്നിവര്‍ സംസാരിച്ചു.
















