കണ്ണൂര്‍: കണ്ണൂര്‍ താവക്കരയില്‍ സ്ഥിതിച്ചെയ്യുന്ന വനിതാസ്പോര്‍ട്സ് ഹോസ്റ്റലിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് എബിവിപി ജില്ലാസമിതി ആവശ്യപ്പെട്ടു. 200 ഓളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അതിന് അനുസൃതമായ താമസസൗകര്യം ഇല്ലെന്നും നാളെയുടെ വാഗ്ദാനങ്ങളായിമാറേണ്ട ഈ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ താമസസൗകര്യം ഒരുക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്നും പുതിയ ഹോസ്റ്റലിന്റെ നിര്‍മ്മാണം വേഗത്തിലാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി എബിവിപി മുന്നോട്ടുവരുമെന്നും എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ കെ.കെ.അമല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: