ഇരിട്ടി: റബ്ബര്‍ മരം കണ്ടാല്‍ കശുമാവാണെന്ന് പറയുന്നവരും ആട്ടിന്‍ കാഷ്ടവും കൂര്‍ക്ക ക്കിഴങ്ങുംകണ്ടാല് തിരിച്ചറിയാന്‍ പറ്റാത്തവരുമാണ് ഇന്ന് ആറളം ഫാം ഭരിക്കുന്നതെന്ന് എംഎല്‍എ അഡ്വ.സണ്ണി ജോസഫ് പറഞ്ഞു. ആറളഫാം തൊഴിലാളികള്‍ക്ക് കേരള സംസ്ഥാന കൃഷിഫാമിലെ തൊഴിലാളികളുടെ വേതനം നല്‍കുക, കാഷ്വല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പുനരധിവാസ മേഘലയിലെ ആളുകള്‍ക്ക് ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഫാമില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. ഉദ്യോഗസ്ഥ ഭരണമാണ് ഇന്ന് ആറളം ഫാമില്‍ നടക്കുന്നത്. വിരമിച്ച ഐഎഎസ് ഉദ്യഗസ്ഥരെ വന്‍ ശമ്പളം നല്‍കിയാണ് ഇവിടെ നിയമിക്കുന്നത്. കൃഷി എന്തെന്നോ കൃഷി രീതികള്‍ എന്തെന്നോ ഇവര്‍ക്കറിയില്ല . ഇവിടെ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാനുള്ള കഴിവില്ലാത്ത ഇവര്‍ അനുദിനം ഫാമിനെ നശിപ്പിക്കുകയാണ്. ഇന്ന് ഇവിടെ ഭരണം നടത്തുന്ന ബ്യൂറോക്രാറ്റുകളുടെ ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെങ്കില്‍ കര്‍ഷകത്തൊഴിലാളി സംഘടനാ നേതാക്കളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു സംവിധാനത്തിലേക്ക് ഫാമിന്റെ ഭരണം കൈമാറണം. തൊഴിലാളികളുടെ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ ഇപ്പോള്‍ മുരടിച്ചു നില്ക്കുന്ന ഫല ഭൂയിഷ്ടമായ ഈ ഫാമിനെ രക്ഷിക്കാന്‍ കഴിയൂ. ഇവിടുത്തെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ രണ്ട് ദിവസംകൊണ്ട് പരിഹരിച്ചില്ലെങ്കില്‍ ഇവിടുത്തെ തൊഴിലാളികളോടൊപ്പം നിന്ന് താന്‍ നേരിട്ട് ഇവിടെ സത്യാഗ്രഹമിരിക്കാന്‍ തയ്യാറാവേണ്ടിവരുമെന്നും എംഎല്‍എ പറഞ്ഞു. ആര്.ബി.പിള്ള അദ്ധ്യക്ഷത വഹിച്ചു. വിവിധകക്ഷി നേതാക്കളായ സി.പി.സന്തോഷ് കുമാര്‍, എ.കെ. ജനാര്ദ്ദനന്, കെ.വേലായുധന്, തോമസ് വര്‍ഗ്ഗീസ്, വൈ.വൈ. മത്തായി കെ.ടി. ജോസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: