കൊച്ചി: ഇലക്ട്രിക്കല്‍ കമ്പനിയായ ഹാവെല്‍സ്, വാട്ടര്‍ ഹീറ്റര്‍ വിഭാഗത്തിലെ വിപണിപങ്കാളിത്തം ഇരട്ടിയാക്കും. ഇന്ത്യയിലെ ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍ വിപണി പ്രതിവര്‍ഷം 1500 കോടി രൂപയുടേതാണ്.
ഹാവെല്‍സിന്റെ പങ്കാളിത്തം 10 ശതമാനത്തില്‍ നിന്ന് 21 ശതമാനം ആക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഹാവെല്‍സിന്റെ പുതിയ വാട്ടര്‍ ഹീറ്റര്‍ പ്ലാന്റ് രാജസ്ഥാനിലെ നീംറാനയില് പ്രവര്‍ത്തനം ആരംഭിച്ചു.
സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അത്യാധുനിക യന്ത്രസാമഗ്രികളാണ് പ്ലാന്റില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഹാവെല്‍സ് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ റായ് ഗുപ്ത അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: