മാനന്തവാടി : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മാവോവാദി നേതാവ് രൂപേഷിനെ ഇന്ന് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. തരിയോട് കരിങ്കണ്ണിക്കുന്ന് കോളനിയില്‍ എത്തിയതുമായി ബന്ധപ്പെട്ട കേസില്‍ രൂപേഷിനെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റ ഡിവൈഎസ്പി നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.
പടിഞ്ഞാറത്തറ പോലീസ്‌സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കരിങ്കണ്ണിക്കുന്ന് കോളനിയില്‍ 2013ല്‍ രൂപേഷ് ഉള്‍പ്പെട്ട ഏഴംഗ സംഘം ആയുധങ്ങളുമായെത്തി വിധ്വംസകപ്രവര്‍ത്തനം പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നാണ് കേസ്.
അന്യായമായി വനത്തില്‍ പ്രവേശിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്. ഈ കേസില്‍ ഇക്കഴിഞ്ഞ 16ന് രൂപേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ പി.പി.അനുപമന്‍ മുഖേന കല്‍പ്പറ്റ ഡിവൈഎസ്പി കെ.എസ്.വാസു കോടതിയില്‍ അപേക്ഷ നല്‍കുകയും അപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയുമായിരുന്നു. കസ്റ്റഡിയില്‍ ലഭിച്ചാല്‍ കരിങ്കണ്ണി കോളനി നിവാസികളെ പുനരധിവസിപ്പിച്ച തരിയോട് പത്താംമൈലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: