കല്‍പ്പറ്റ : വയനാട്ടിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.ഹരിദാസ് ആവശ്യപ്പെട്ടു. വയനാട് ഭൂസംരക്ഷണ സമര സമിതി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച സമുദായ സംഘടനാ നേതൃയോഗം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ മാത്രം പതിനായിരത്തിലധികം ഭൂരഹിതര്‍ ഭൂമിക്കായി സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ നല്കി കാത്തരിക്കുമ്പോള്‍ സംഘടിത മത ന്യൂനപക്ഷങ്ങള്‍ക്ക് ഭൂമി സൗജന്യമായി പതിച്ചുനല്‍കുന്ന നയമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി സെന്റ് ജോര്‍ജ് പള്ളിക്കും തിരുവനന്തപുരത്ത് സിഎസ്ഐ പള്ളിക്കും ബേബി ജോണ്‍ ഫൗണ്ടേഷനും തൃശ്ശീരില്‍ ക്രൈസ്റ്റ് കോളേജിനും സെന്റ് മേരീസ് കോളേജിനും സെന്റ്തോമസ് പള്ളിക്കുമെല്ലാം കോടികളുടെ വിലയുള്ള ഭൂമി നാമമാത്രമായ വിലക്ക് കൊടുത്തത് ചില ഉദാഹരണങ്ങള്മാത്രമാണെന്ന് ഹരിദാസ് ചൂണ്ടികാട്ടി.
കയറികിടക്കാന്‍ കൂരയില്ലാത്തവരുടെയും മരിച്ചാല്‍ മറവ് ചെയ്യാന്‍ നിവൃത്തിയില്ലാത്തവരുടെയും കൃഷി ചെയ്യാന്‍ സാധ്യമല്ലാത്തവരുടെയും വിഷമങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഭൂമിയില്ലാത്തവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനും ഭൂരഹിതരുടെ പഞ്ചായത്ത്തല കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതിനും വയനാട്ടിലെ ഭൂസംബന്ധമായ വിഷയങ്ങള്‍ ജനമധ്യത്തില്‍ എത്തിക്കുന്നതിനും യോഗം തീരുമാനിച്ചു. ഡിസംബര്‍ മാസത്തില്‍ ദേശീയനേതാക്കളെ പങ്കെടുപ്പിച്ച് സെമിനാറും നടത്തും.
വയനാട്ടിലെ ഭൂമിയില്ലാത്ത അവസാന വ്യക്തിക്കും ഭൂമി നേടികൊടുക്കാന്‍ നിയമപരമായും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും മുന്നോട്ട്പോകുന്നതിന് ഭൂസംരക്ഷണ സമരസമിതി നേതൃയോഗം തീരുമാനിച്ചു.
യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.രാമനുണ്ണി(പീപ്) വിഷയാവതരണം നടത്തി. കെ.ജി.സുരേഷ്, ആര്‍എസ്എസ് ജില്ലാകാര്യവാഹ് ടി.സുബ്ബറാവു, വനവാസി വികാസകേന്ദ്രം സംഘടനാ സെക്രട്ടറി ടി.എസ്.നാരായണന് എന്നിവര്‍ പ്രസംഗിച്ചു.
വയനാട് ഭൂസംരക്ഷണ സമരസമിതി ചെയര്മാന് പി.ആര്.വിജയന്, എന്‍.കെ.രാജു, കെ.ബി.സുരേഷ്, പീപ് ഡയറക്ടര്‍ ഇ.കെ.സോമന്, വാസുദേവന്‍ ചീക്കല്ലൂര്‍, കെ.മോഹന്‍ദാസ്, കണ്ണിവട്ടം കേശവന്‍ചെട്ടി, പി.സി.മോഹനന് മാസ്റ്റര്‍, സി.കെ.ബാലകൃഷ്ണന്, വി.നാരായണന്, ടി.വി.രാഘവന്, അഡ്വ സുരേഷ് ബാബു, എന്‍.പി.പത്മനാഭന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: