കണ്ണൂര്‍: എ.പി.അബ്ദുള്ളകുട്ടി എംഎല്‍എയുടെ പിതാവ് നാറാത്ത് അറവനപ്പള്ളിയിലെ ടി.പി.മൊയ്തീന്(86)അന്തരിച്ചു.
വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കമ്പില്‍ ബസാറില്‍ പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ എ.പി.സൈനബ. മക്കള്‍:ഇബ്രാഹിംകുട്ടി(ദുബായ്), ഷറഫുദ്ദീന്, ആയിഷ, ഫാത്തിമ. മരുമക്കള്‍ :ആയിഷ, റോസ്ന(ഡെന്റല്‍ സ്പെഷലിസ്റ്റ് പള്ളിക്കുന്ന്), ഹസനത്ത്, ഇബ്രാഹിം, അബ്ദുല്‍ മജീദ്, സഹോദരങ്ങള്‍: ആയിഷ, പരേതരായആലിക്കുട്ടി, അബ്ദുല്ല, ഉമ്മര്‍, സൂപ്പിക്കുട്ടി. എംഎല്‍എമാരായ കെ.എം.ഷാജി, സണ്ണിജോസഫ്, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, മുന്‍ മന്ത്രിമാരായ കെ.സുധാകരന്, കെ.പി.നൂറുദ്ദീന്‍, ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്, കെ.പി.സഹദേവന്, മുന്‍ എംഎല്‍എ എം.പ്രകാശന് എന്നിവര്‍ വസതിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: