മുഹമ്മ: ശബരിമല അയ്യപ്പന്‍ ആയോധനകല അഭ്യസിച്ചതായി വിശ്വസിക്കപ്പെടുന്ന മുഹമ്മ അയ്യപ്പന്‍പഠന കളരിയില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹ സേവാപ്രമുഖ് അജിത്ത്പ്രസാദ് മഹാപാത്ര സന്ദര്‍ശനം നടത്തി. തിരുവല്ലയിലേയ്‌ക്ക് പോകുംവഴി ഇന്നലെ രാവിലെ എട്ടോടെയാണ് അദ്ദേഹം കളരിയില്‍ എത്തിയത്. കളരി പരിരക്ഷകരായ മാധവബാലസുബ്രഹ്മണ്യം,പത്മജാബാലസുബ്രഹ്മണ്യം എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.അയ്യപ്പ പഠനകളരിയില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. പ്രാന്തീയസഹ ബൗദ്ധിക് പ്രമുഖ് പ. സന്തോഷ്, ശബരിഗിരി വിഭാഗ് സഹസംഘചാലക് സി. പി. മോഹനചന്ദ്രന്‍, ശബരിഗിരി വിഭാഗ് കാര്യവാഹക് എല്‍. പത്മകുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
















