കരുവാരക്കുണ്ട്: സഞ്ചാരികളെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്ന ചേറുമ്പ് ഇക്കോ വില്ലേജ് അവസാന മിനുക്ക് പണിയിലാണ്. ഇതോടെ അങ്ങാടിച്ചിറ മുഖ്യാകര്ഷണ കേന്ദ്രമായി മാറുന്നതോടെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടനേടാന്‍ കരുവാരക്കുണ്ടിന് സാധിക്കുമെന്നതില്‍ സംശയമില്ല.
26ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ 27 കോടി രൂപ ചിലവഴിച്ച് ഡിടിപിസിയാണ് പദ്ധതി നടപ്പാക്കുന്നത്. പുഴയുടെ ഇരുവശങ്ങളിലും ടൈല്‍ പാകിയ നടപ്പാത, പുഴക്ക് കുറുകെ തൂക്കുപാലം, കുട്ടികളുടെ പാര്‍ക്ക് എന്നിവ ഇതില്‍പ്പെടും. വിശ്രമ ആശ്വാസ കേന്ദ്രങ്ങള്‍, ടീ ഷോപ്പ് എന്നിവയുടെ നിര്‍മ്മാണവും പൂര്‍ത്തിയായി കഴിഞ്ഞു. കേന്ദ്രത്തിന്റെ പ്രത്യേക ആകര്‍ഷണം പ്രവേശന കവാടമാണ്. ഫല വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുകയും പഴയ നടപ്പാലം ഉള്‍പ്പെടെയുള്ള നവീകരണവും നടത്തിയതോടെ ഈ പ്രദേശം കാഴ്ചക്കാര്‍ക്കൊരു വിരുന്നാണ് സമ്മാനിക്കുന്നത്. 300 മീറ്റര്‍ ദൈര്‍ഘ്യമുള്ള വൈദ്യുത ട്രെയിന്‍പാത, ബോട്ട് സര്‍വീസ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുമെങ്കിലും അത് അടുത്തഘട്ടത്തിലായിരിക്കും നടപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: