ചെറുതോണി: 10 അടി നീളമുള്ള രാജവെമ്പാലയെ പിടി കൂടി. പെരുംങ്കാല വവ്വാലുകാട്ടില് വിനോദിന്റെ വീട്ടിലെ മച്ചിന്റെ മുകളില്‍ നിന്നാണ് രാജവെമ്പാലയെ പിടി കൂടിയത്. പരമ്പരാഗതമായി വിഷ ചികിത്സ നടത്തി വരുന്ന വെണ്മണി വേഴമ്പത്തോട്ടം കാമിലോ ആണ് വെമ്പാലയെ പിടി കൂടിയത്. 8 കിലോ തൂക്കവും 4 വയസ്സോളം പ്രായവുമുള്ള പെണ്‍വര്‍ഗ്ഗത്തില്‍പ്പെട്ട രാജവെമ്പാലയെയാണ് പിടികൂടിയതെന്ന് കാമിലോ പറഞ്ഞു. ഇന്നലെ 2.15 ഓടെ വിനോദിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന സജീവന്റെ മക്കള്‍ മച്ചിന്‍പുറത്ത് ശബ്ദം കേട്ടതിനെ തുടര്‍ന്ന് സജീവനെ അറിയിക്കുകയും പാമ്പാണെന്ന് ബോധ്യമായതിനെ തുടര്‍ന്ന് നഗരമ്പാറ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രാജവെമ്പാലയാണെന്ന് ബോധ്യപ്പെട്ടു. ഉടന്‍ വെണ്മണിയില് ഉള്ള കാമിലോവിനെ വിളിച്ചു വരുത്തുകയായിരുന്നു. മൂന്നരയോടെ പാമ്പിനെ പിടികൂടുകയും ചെയ്തു.കാമിലോ ഇതിനു മുമ്പും ഇത്തരത്തില്‍ പാമ്പുകളെ പിടികൂടിയിട്ടുണ്ട്. മുള്ളരിങ്ങാട്ടു വച്ച് ഫോറസ്റ്റിന്റെ അനുമതിയോടെ പാമ്പിനെ പിടി കൂടിയിട്ടുണ്ട്. അന്തരീക്ഷ ഊഷ്മാവിന്റെ വ്യതിയാനമാണ് രാജവെമ്പാല ഇത്തരത്തില്‍ കാണപ്പെടുന്നതെന്ന് ഡെപ്യൂട്ടി റെയിഞ്ചര്‍ ആര് അജിത്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: