പുളിയന്മല : തമിഴ്നാട്ടില്‍ നിന്നും തോട്ടംതൊഴിലാളികളുമായി എത്തുന്ന ജീപ്പുകള്‍ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാക്കിയിട്ടും അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. ഒരു മാസത്തിനിടെ പുളിയന്മലയില് മൂന്ന് പ്രാവശ്യമാണ് ട്രിപ്പുജീപ്പുകള്‍ അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച്ച രാവിലെ ഏഴരയോടെ തൊഴിലാളികളുമായി വരുന്ന ജീപ്പ് കാറില്‍ ഇടിച്ചുകയറി. ജീപ്പ് എതിര് ദിശയില്‍ മത്സ്യംകയറ്റി വന്ന പെട്ടി ഓട്ടോയില്‍ ഇടിച്ചതിന് ശേഷം റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍ ചക്രം ഊരിപ്പോയി. നാട്ടുകാര്‍ വണ്ടന്മേട് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സഥലത്ത് എത്തിയെങ്കിലും കേസെടുത്തിട്ടില്ല. ദിനംപ്രതി നൂറുകണക്കിന് ജീപ്പുകളിലാണ് സ്ത്രീതൊഴിലാളികളെ കുത്തിനിറച്ച് അതിര്‍ത്തി കടന്നുവരുന്നത്. കാലപ്പഴക്കം ചെന്ന വാഹനങ്ങളാണ് ഇതില്‍ മിക്കതും. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രാഷ്ട്രീയക്കാരുടെ അനാവശ്യ ഇടപെടല്‍ പലപ്പോഴും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: