തൊടുപുഴ : തൊടുപുഴ നഗരസഭയുടെ നവീകരണ പ്രവര്‍ത്തനം നടത്തി ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും മുനിസിപ്പല്‍ സെക്രട്ടറിയുടെ മുറി നവീകരിച്ചിട്ടില്ല. സിഡ്കോയാണ് നവീകരണ ജോലികള്‍ നിര്‍വ്വഹിച്ചത്. മറ്റ് എല്ലാ സെക്ഷനുകളും നവീകരിച്ചെങ്കിലും നഗരസഭയിലെ പ്രധാന ഉദ്യോഗസ്ഥന്റെ ഓഫീസ് നവീകരിക്കുന്നതില്‍ കാലതാമസം എന്തിനാണ് എന്ന സംശയം ബലപ്പെടുകയാണ്. മുന്‍പ് സെക്രട്ടറി ഇരുന്നിരുന്ന മുറി നവീകരണ പ്രവര്‍ത്തനത്തിനായി വിട്ടുകൊടുത്തു. മറ്റൊരിടത്താണ് ഇപ്പോള്‍ സെക്രട്ടറി ഇരിക്കുന്നത്. നവീകരണപ്രവര്‍ത്തനത്തിന് ഒച്ചിന്റെ വേഗതയാണെന്ന് ആക്ഷേപം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. നഗരസഭ സെക്രട്ടറി ആരോടും പരാതി പറയാത്തതിനാല്‍ വിവാദങ്ങളുണ്ടാകുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: