കണ്ണൂര്‍: കേരള സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 1973-ല്‍ സ്ഥാപിതമായ കേരള അഗ്രോ മെഷിനറി കോര്പ്പറേഷന് കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ്. ഇപ്പോള്‍ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലായി അഞ്ച് ഫാക്ടറികളുണ്ട്. കാംകോയുടെ ആറാമത്തെ സംരംഭമായ ന്യൂജനറേഷന് പവര്‍ ടില്ലര്‍ മാനുഫാക്ചറിംഗ് യൂണിറ്റ് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്തുളള വലിയ വെളിച്ചത്ത് ആരംഭിക്കുകയാണ്. 2013-ല്‍ തറക്കല്ലിട്ട പുതിയ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2015 നവംബര്‍ പകുതിയോടുകൂടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരി ക്കുന്നത്. സംസ്ഥാന ഗവണ്മെന്റിന്റെ മിഷന് 676 പ്രൊജ ക്ടില്‍ പെടുത്തിയിട്ടുളള ഫാക്ടറിയില്‍ ഉല്പാദനം 2015 ഡിസംബറില്‍ ആരംഭിക്കുന്നതിനുളള തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു.150-ല്‍ പരം ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ പുതിയ യൂണിറ്റിലൂടെ കേരളത്തിന്റെ കാര്‍ഷിക യന്ത്രവല്‍ക്കരണത്തിന് നിര്ണ്ണാ യകമായ പുരോഗതി ഉറപ്പാക്കുന്ന വിവിധ യന്ത്രങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടനുബന്ധിച്ച് മന്ത്രി കെ.പി. മോഹനന് 21ന് രാവിലെ 9.30-നിര്‍ദ്ദിഷ്ട പ്രൊജക്ട് സൈറ്റ് സന്ദര്‍ശി ക്കുന്നതും സൈറ്റില്‍ വെച്ച് പത്ര സമ്മേളനം നടത്തുന്നതും, പ്രൊജക്ടിന്റെ വിവിധ വശങ്ങളെ കുറിച്ച് വിശദീകരി ക്കുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: