കാസര്‍കോട്: രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഉല്മൂലം ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെ വികൃതമായ മുഖമാണ് ഷിബുവിന്റെ വെളിപ്പെടുത്തലിലൂടെ വെളിച്ചത്ത് വന്നിരിക്കുന്നതെന്ന് ബിജെപി. കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോരില്‍ നിരപരാധികളെ കള്ളകേസില്‍ കുടുക്കുന്നത് കോണ്‍ഗ്രസ്സിന്റെ കൃമിനല്‍ രാഷ്ട്രീയ ശൈലിയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് കുറ്റപ്പെടുത്തി. യുഡിഎഫ് ഭരണത്തില്‍ സ്വന്തം പാര്‍ട്ടി നേതാക്കന്മാര്ക്കു പോലും പോലീസ് അന്വേഷണത്തില്‍ നീതി ലഭിക്കുന്നില്ല എന്ന് കോണ്‍ഗ്രസ്സ് തന്നെ കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ബാലകൃഷ്ണന് വധകേസില്‍ പങ്കില്ലെങ്കില്‍ കേസ് അന്വേഷണം സിബിഐയെ ഏല്പിക്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ബാലകൃഷ്ണന് വധകേസിലെ ഗൂഡാലോചന അടക്കം പുറത്തുകൊണ്ടുവരണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ ഷിബുവിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണ്. ഇതില്‍ ബിജെപിയെ അനാവശ്യമായി വിവാദത്തില്‍ വലിച്ചിറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. രാഖി കെട്ടിയതാണ് ബി.ജെ.പി ബന്ധം ആരോപിക്കുന്നതെങ്കില്‍ രാഷ്ട്രപതി പ്രണവ് മുഖര്‍ജിയും രാഖി കെട്ടിയിട്ടുണ്ട് അദ്ദേഹവും ബിജെപി ആണോയെന്ന് കോണ്‍ഗ്രസ്സിനോട് ശ്രീകാന്ത് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: