അറിയാത്ത പാഠങ്ങള്‍-
അറിയുവാനായ്,
അറിവിന്റെ ഗുരുവിനെത്തേടി
കണ്ടില്ല ഞാന്‍ തേടിയലയും,
ജ്ഞാന ഭണ്ഡാരമാകും
ഗുരുവിനെ മാത്രം
അകതാരില്‍ വെമ്പുന്ന-
സംശയങ്ങള്‍,
ആരാലും തീര്‍ക്കാത്ത
സംശയങ്ങള്‍
മനസ്സില്‍ നെരിപ്പോട്-
പുകയുന്ന നേരം
അറിവിനായ് മാനസം
കേഴുന്ന നേരം
അറിവിന്റെ ഗുരുവിനെ തേടി
കണ്ടില്ല ഞാന്‍ തേടിയലയും
ജ്ഞാന ഭണ്ഡാരമാകും
ഗുരുവിനെ മാത്രം
അജ്ഞതയുടെ മുള്‍ക്കിരീടം
ചൂടിയ വിഢി കുശ്മാണ്ഡങ്ങളെ
ഒത്തിരികണ്ടു
ബാഹ്യരൂപങ്ങളില്‍ തെളിഞ്ഞ
മഹിമകള്‍, ഉള്ക്കാഴ്ചയില്ലാത്തവരുടെ
പ്രതിരൂപങ്ങള്‍
നടന്നു നടന്നുഞാന്‍
കാശിയിലെത്തി
പുണ്യസ്നാനങ്ങളെല്ലാം
നടത്തി
അലയുന്ന നാളുകള്‍ ഏറിവന്നു
ചികയുന്ന സത്യം മൂടിനിന്നു
കണ്ടില്ല കണ്ടില്ല ഒരിടത്തും
ഞാന്‍ തേടിയലയും
ഗുരുപാദ സ്പര്‍ശം പതിഞ്ഞ ഭൂമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: