നെടുങ്കണ്ടം: ജില്ലയിലെ രണ്ട് എസ്.ഐമാര്‍ക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നു. കട്ടപ്പന സബ്ഡിവിഷനിലെ രണ്ട് എസ്.ഐമാരാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എസ്.ഐക്കെതിരെ കൈക്കൂലിയുടെ പേരില്‍ നാട്ടുകാര്‍ പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. കോണ്‍ഗ്രസില്‍പ്പെട്ട ചില നേതാക്കളുടെ അറിവോടെയാണ് എസ്.ഐക്കതിരെ സ്റ്റേഷന്‍പരിധിയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പിറ്റേന്ന് ഈ പോസ്റ്റര്‍ എസ്.ഐയുടെ ആളുകള്‍ കീറുകയും ചെയ്തു. കൈക്കൂലി ഇടപാടില്‍ ജില്ലയില്‍ ഏറെ ആക്ഷേപം നേരിടുന്ന ഈ എസ്.ഐക്കെതിരെ ഉടന്‍ നടപടിയുണ്ടാകും. വിവാദത്തില്‍പ്പെട്ട ഒരു എസ്.ഐ അന്യസംസ്ഥാന തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് തോട്ടം ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് ആക്ഷേപത്തിലാണ് അകപ്പെട്ടിരിക്കുന്നത്. ഈ രണ്ട് സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സംഭവം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ശ്രദ്ധയില്‍പെട്ടതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: