ഇടുക്കി: ഇടമലക്കുടിയില്‍ പകര്‍ച്ചപ്പനി പകര്‍ന്നിട്ടും ആരോഗ്യവകുപ്പ് ഉറക്കത്തില്‍. ഒരാഴ്ചയ്ക്കിടെ മുന്നൂറോളം കുടിക്കാര്‍ക്ക് പനി പിടിപെട്ടു. ഒരു ദിവസം ആരോഗ്യവകുപ്പ് അധികൃതര്‍ കുടിയിലെത്തി മരുന്ന് വിതരണം ചെയ്തു. ആരോഗ്യവകുപ്പ് അധികൃതര്‍ എത്തിയ വിവരം കുടിക്കാരെ മുന്‍കൂട്ടി അറിയിച്ചിരുന്നുമില്ല. മാത്രവുമല്ല ഒരു ദിവസം മാത്രമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ക്യാമ്പ് നടത്തിയത്. ക്യാമ്പ് തുറന്നതറിഞ്ഞ് അകലെയുള്ള കുടികളിലെ ആളുകള്‍ എത്തിയപ്പോഴേയ്ക്കും ആരോഗ്യവകുപ്പ് ഉദ്ദ്യോഗസ്ഥര്‍ കാടിറങ്ങുകയായിരുന്നെന്ന് ഇടമലക്കുടി നിവാസിയും ബിജെപി നേതാവുമായ ഷണ്മുഖന് ജന്മഭൂമിയോട് പറഞ്ഞു. കുത്തിവയ്ക്കുന്നതിനുള്ള സൗകര്യമില്ലാതെയാണ് ആരോഗ്യവകുപ്പ് എത്തിയത്. പകര്‍ച്ചപ്പനി തടയുന്നതിന് സര്‍ക്കാര്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ വന്നതോടെ കുടിക്കാര് മൂന്ന് മണിക്കൂര്‍ കാട്ടിലൂടെ നടന്ന് മാങ്കുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്ന് വന്‍തുക മുടക്കി മരുന്ന് വാങ്ങുകയാണ്. വൈകിയെങ്കിലും ആരോഗ്യവകുപ്പ് അധികൃതരെത്തിയില്ലെങ്കില് കുട്ടിക്കാരുടെ ജീവിതം താളംതെറ്റുന്ന സ്ഥിതിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: