മറയൂര്‍: തെരുവുനായകളുടെ ആക്രമണത്തില്‍ ആട് ചത്തു, മ്ലാവിന് പരിക്ക്. മറയൂര്‍ കോച്ചാരം സ്വദേശിയുടെ ആടിനെയാണ് ഇന്നലെ രാവിലെ കൂട്ടമായെത്തിയ തെരുവുനായകള്‍ രാജീവ് ഗാന്ധി പാര്‍ക്കിനുള്ളില്‍ വച്ച് ആക്രമിച്ചത്. ആട് പിന്നീട് ചത്തു. മറയൂര്‍ അരുണാസി അമ്മന്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് നായകൂട്ടം മ്ലാവിനെ ആക്രമിക്കുന്നത.് മ്ലാവ് കാടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: