വാര്‍ഡിലെ എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കി.
അരക്കോടി രൂപ ഇതിനായി വിനിയോഗിച്ചു
കുടയത്തൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് മെമ്പറാണ് പ്രസാദ് രാമകൃഷ്ണന്. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ റോഡുകളുടെ നവീകരണത്തിനാണ് ഏറെ പ്രാധാന്യം നല്‍കിയത്. 1 കോടി 15 ലക്ഷം രൂപയാണ് വാര്‍ഡിലെ വികസനപ്രവര്‍ത്തനത്തിനായി ചെലവഴിച്ചത്. കുടയത്തൂര്‍- പന്തപ്ലാപ്- , വേളാങ്കണ്ണി- പന്തപ്ലാവ്, സരസ്വതി സ്കൂള്‍ -അടൂര്‍മല, അങ്കണവാടി- അടൂര്‍മല, ശരംകുത്തി-നെല്ലിക്കുന്നേല്‍, ശരംകുത്തി അമ്പലം- പഞ്ചായത്ത് പടി
എന്നീ റോഡുകളുടെ നവീകരണം സാധ്യമാക്കി. അരക്കോടിയോളം രൂപ ചിലവഴിച്ചാണ് റോഡുകള്‍ നവീകരിച്ചത്. നെല്ലിക്കുന്ന് ഭാഗത്ത് വരള്‍ച്ച രൂക്ഷമായിരുന്നു. ഇവിടെ കുഴല്‍ കിണര്‍കുഴിച്ചു. പ്രദേശത്തെ 25 വീട്ടുകാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്. വാര്‍ഡിലെ രണ്ട് പഞ്ചായത്ത് കിണര്‍ വൃത്തിയാക്കി സൂക്ഷിക്കുന്നുണ്ട്. കാലഹരണപ്പെട്ടു കിടന്നതായിരുന്നു ഈ കിണറുകള്‍. കുടയത്തൂര്‍ അന്ധവിദ്യാലയത്തിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി ഇടപെടാറുണ്ട്. വഴിവിളക്കുകള്‍ എല്ലാം മെച്ചപ്പെട്ടതാണ്. 45 വഴിവിളക്കുകള്‍ സ്ഥാപിപ്പിക്കുന്നതിനായി നടപടി കൈക്കൊണ്ടിട്ടുണ്ട്. ആയൂര്‍വേദ ആശുപത്രി മെച്ചപ്പെട്ടനിലയിലാക്കി. എല്ലാവിധ മരുന്നുകളും ഇവിടുന്ന് ലഭിക്കുന്നു. പാലിയേറ്റീവ് കെയര്‍ യൂണിറ്റ് മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് ഫണ്ട് നീക്കിവച്ചാണ ്ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വാര്‍ഡിലെ വികസനപ്രവര്‍ത്തനങ്ങളില്‍ എല്ലാ നാട്ടുകാരും ഒപ്പം നിന്നു പ്രവര്‍ത്തിച്ചു എന്നതാണ് ആക്ഷേപങ്ങളില്ലാതെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന് കാരണമെന്ന് പ്രസാദ് പറയുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ അഭിപ്രായമാരാഞ്ഞാണ് പ്രവര്‍ത്തിച്ചിരുന്നത്. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ക്ഷേമ പെന്‍ഷ്യനുകള്‍ വാങ്ങി നല്‍കുന്നതിന് കഴിഞ്ഞിട്ടുണ്ട്.എല്ലാ വീടുകളിലും ഏതെങ്കിലും തരത്തിലുള്ള പെന്ഷ്യന് ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: