അടിമാലി :നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിരോധിത ഹോണുകളുടെ ഉപയോഗം വ്യാപകമായി. അടിമാലി മേഖലയിലെ സ്വകാര്യ ബസുകളിലും ലോറികളിലുമാണ് നിരോധിത എയര്‍ഹോണുകള്‍ ഉപയോഗിക്കുന്നത്. ഹെല്‍മെറ്റ് വേട്ടയ്ക്ക് ഇറങ്ങുന്ന പോലീസും വാഹന പരിശോധനയ്ക്ക് റോഡില്‍ ഇറങ്ങുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടേയും കണ്മുന്നില് നടക്കുന്ന നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. ജനസാന്ദ്രത കൂടിയ ടൗണുകളിലും ഹോണ്‍ നിരോധിത മേഖലകളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മുന്നില്‍ മത്സരബുദ്ധിയോടെയാണ് ഹോണ്‍ ഉപയോഗം. ചെകിടപ്പിക്കുന്ന എയര്‍ഹോണ്‍ കേള്‍വിക്കുറവ് ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി നിരോധനം ഏര്‍പ്പെടുത്തിയതെങ്കിലും ഒരു വിഭാഗം ആളുകള്‍ നിയമത്തിന് പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. ചില സ്വകാര്യ ബസുകള്‍, ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വണ്ടികള്‍, ആഡംബര കാറുകള്‍ എന്നിവയിലാണ് നിരോധിത ഹോണുകള്‍ ഉപയോഗിക്കുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് എയര്‍ഹോണ്‍ മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: