എടപ്പാള്‍: ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട കവുപ്രമാറത്ത് നാരായണന് നമ്പൂതിരിക്ക് ജന്മനാട് സ്വീകരണം നല്കി. കവുപ്ര വിവേകാനന്ദ വിദ്യാനികേതനില്‍ നടന്ന ചടങ്ങില്‍ ശബരിമല, ഗുരുവായൂര്‍ മുന്‍മേല്‍ശാന്തി തെക്കിനിയേടം കൃഷ്ണന് നമ്പൂതിരി ദീപപ്രോജ്ജ്വലനം നടത്തി. ഭവത്രാതന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാഗവതാചാര്യന്‍ പെരുമ്പള്ളി കേശവന് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണന്, സഞ്ജയ് ചേകനൂര്‍, മലയത്ത് പരമേശ്വരന് മാസ്റ്റര്‍, കെ.മണി, രഘു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: