മലപ്പുറം: വിശ്വകര്‍മ്മദിനമായ ഇന്നലെ ബിഎംഎസിന്റെ നേതൃത്വത്തില്‍ തൊഴിലാളി ദിനമായി ആചരിച്ചു. മേഖല അടിസ്ഥാനത്തില്‍ ജില്ലയിലെ 16 സ്ഥലങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. മലപ്പുറം മുണ്ടുപറമ്പ് ഗവ.കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ബൈപ്പാസ് ജംഗ്ഷനില്‍ സമാപിച്ചു.
പൊന്നാനി മേഖലയുടെ പ്രകടനം മാറഞ്ചേരി കാഞ്ഞിരമുക്ക് കരിങ്കല്ലത്താണി അയ്യപ്പന്‍ കാവ് പരിസരത്ത് നിന്നും ആരംഭിച്ച് അയിനച്ചിറ വഴി കരിങ്കല്ലത്താണിയില്‍ സമാപിച്ചു.
എടപ്പാള്‍ മേഖലയിലെ പരിപാടി ചങ്ങരംകുളത്താണ് നടക്കുന്നത്. പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ചങ്ങരംകുളം ടിബിയില്‍ സമാപിച്ചു.
കുറ്റിപ്പുറം വേട്ടേക്കര ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കുറ്റിപ്പുറം നഗരത്തില്‍ സമാപിച്ചു.
വളാഞ്ചേരി മേഖലയുടെ പ്രകടനം കാട്ടിപ്പരുത്തിയില്‍ നിന്നും ആരംഭിച്ച് കാവുങ്ങല്‍ വഴി വൈക്കത്തൂരിലെത്തി തിരികെ കാവുങ്ങല്‍ ടൗണില്‍ സമാപിച്ചു.
തിരൂര്‍ മേഖലയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടിയാണ് സംഘടിപ്പിച്ചത്. പാറശ്ശേരിയില്‍ നിന്നും ആരംഭിച്ച പ്രകടനം ആലത്തിയൂരില്‍ സമാപിച്ചു.
താനൂര്‍ ശോഭാപറമ്പില്‍ നിന്നും ആരംഭിച്ച പ്രകടനം തയ്യാല റോഡുവഴി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
പരപ്പനങ്ങാടി സിബിഎച്ച്എസ് സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസ് പരിസരത്താണ് സമാപിച്ചത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാ ജോ.സെക്രട്ടറി എല്‍.സതീഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.വി.പ്രേമദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. യു.എന്‍.ശ്രീനിവാസന്‍, തറോമല്‍ മണി എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ചന്ദ്രന്‍, അജീഷ്.പി, ഒ.സുരേഷ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
വേങ്ങര മേഖലയിലെ പ്രകടനം കുന്നത്ത് നിന്നും ആരംഭിച്ച് പുകയൂരില്‍ സമാപിച്ചു.
കൊണ്ടോട്ടി മേഖലയിലെ തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രകടനം കൈതക്കുണ്ടില്‍ നിന്നും ആരംഭിച്ച് ഐക്കരപ്പടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് വി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പെരിന്തല്‍മണ്ണ മൗലാന ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കോടതി പടിയില്‍ സമാപിച്ചു
ടിബി പരിസരത്ത് നിന്നും ആരംഭിച്ച വണ്ടൂര്‍ മേഖലയുടെ പ്രകടനം നഗര പ്രദക്ഷിണം ചെയ്തതിന് ശേഷം പോലീസ് സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു.
പാണ്ടിക്കാട് മേഖലയുടെ പ്രകടനം. തമ്പാനങ്ങാടിയില്‍ നിന്നും ആരംഭിച്ച് പാണ്ടിക്കാട് ടൗണില്‍ സമാപിച്ചു.
നിലമ്പൂര്‍ മേഖലയുടെ പ്രകടനം പൂക്കോട്ടുംപാടം ഹൈസ്‌ക്കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച് ചുള്ളിയോട് റോഡ് വഴി ടാക്‌സി സ്റ്റാന്‍ഡില്‍ സമാപിച്ചു.
എടക്കര മേഖല പ്രകടനം കലാസാഗര്‍പടിയില്‍ നിന്നും ആരംഭിച്ച് പോലീസ് സ്റ്റേഷന്‍ പരിസരത്തെത്തി തിരിച്ച് ടൗണില്‍ സമാപിച്ചു. പരിപാടികളില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: