തിരുവനന്തപുരം: അമേരിക്കന്‍ സംഗീതജ്ഞന് ബെന്മെറിന്, റിക്കാര്‍ഡു ചെയ്ത പക്ഷിപ്പാട്ടുകളെ ആധുനിക സംഗീത ഉപകരണങ്ങളുടെ സഹായത്തോടെ താളാത്മകമായി മിശ്രണം ചെയ്ത് ശ്രോതാക്കളുടെ മുന്നില്‍ എത്തിക്കുന്നു. ബാംഗ്ലൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് കേരളത്തിലെ വിവിധ വനപ്രദേശങ്ങളില്‍ സഞ്ചരിച്ചാണ് ഇവര്‍ പക്ഷിപ്പാട്ടുകള്‍ റിക്കാര്‍ഡു ചെയ്തത്. ബെന്മിറിനു പുറമെ ഇന്ത്യന്‍ പക്ഷി ശാസ്ത്രജ്ഞനായ റോബിന് (ബാംഗ്ലൂര്‍) വന്യജീവി ഫോട്ടോഗ്രാഫറായ പ്രസേന്‍ജിത്ത് യാദവ് (ബാംഗ്ലൂര്‍) എന്നിവരാണ് ഈ അപൂര്‍വ്വ സംഗീത വിരുന്നുമായി തലസ്ഥാനവാസികളെ തേടിയെത്തുന്നത്.
വനംവകുപ്പ് സാമൂഹ്യവനവല്‍ക്കരണ വിഭാഗം സംഘടിപ്പിക്കുന്ന പരിപാടി ഇന്ന് വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ആഡിറ്റോറിയത്തില്‍ രാവിലെ 11 ന് നടത്തുന്നു. പ്രസേന്‍ജിത്ത് യാദവ് പക്ഷികളെക്കുറിച്ച് തയ്യാറാക്കിയ വീഡിയോ ചിത്രവും പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: