കഴക്കൂട്ടം: കഴക്കൂട്ടത്തിന് സമീപം വിളയില്‍ കുളത്ത് പണം വച്ച് ചീട്ടു കളിച്ചിരുന്ന 11 പേരെ പോലീസ് പിടികൂടി. ഇവരില്‍ നിന്നും മുപ്പത്തിമൂവായിരം രൂപയം മൂന്ന് കാറുകളും,മൂന്ന് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലവാസിയായ ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിലായിരുന്നു ചീട്ടുകളി. കണ്ടോണ്മെന്റ് അസി. കമ്മീഷണറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.സംഘം തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചോളം വീടുകള്‍ ചീട്ടുകളിക്ക് വേണ്ടി എടുത്തിട്ടുള്ളതായും ഇടപാടുകാരെ വാട്ട്സ് അപ്പിലൂടെ മെസേജ് നല്‍കിയാണ് കളി സ്ഥലവും സമയവും അറിയിക്കുന്നതെന്നു എസി പ്രമോദ് പറഞ്ഞു. ഓരോ ദിവസവും മാറി മാറിയുള്ള വീടുകളിലായിരുന്നു ചീട്ടു കളി നടന്നിരുന്നത് അതിനാല്‍ പോലീസിനോ നാട്ടുകാര്‍ക്കോ സംശയം തോന്നിയിരുന്നില്ല. ദിനം പ്രതി ലക്ഷങ്ങള്‍ വച്ചാണ് ചീട്ടുകളി. ഓരോ സെറ്റ് ചീട്ടുകളി കഴിയുമ്പോഴും അവിടെ നിന്നും ലഭിക്കുന്ന രൂപ അവിടെ നിന്ന് സംഘതലവനായ സുശീലന് മാറ്റും. അതിനാല്‍ കൂടുതല്‍ രൂപ സ്ഥലത്ത് നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ചെറുവയ്ക്കല്‍ സ്വദേശിയായ ദേവദാസ് (67), മെഡി. കോളേജ് സ്വദേശി നിഷാദ് (32), പെരുങ്കുഴി സ്വദേശി സുകു (51), പേട്ട സ്വദേശി ഗില്‍ബര്‍ട്ട് (51), എയര്‍പോര്‍ട്ട് സ്വദേശി ബാദുഷ (32), വിളയില്‍കുളം സ്വദേശികളായ ബിനുകുമാര്‍ (42), സരസപ്പന്‍ (58), രാജന് (50), ദിനേഷ് (34), കണിയാപുരം സ്വദേശിയായ ബിനു (35), വള്ളക്കടവ് സ്വദേശി ഷാജഹാന് (31) എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് സിഐ ഷീന്‍ തറയില്‍, തുമ്പ എസ്ഐ. ജയ സനല്‍, ഗ്രേഡ് എസ്ഐ. സുരേഷ് കുമാര്‍, എഎസ്ഐ അജയകുമാര്‍, എസ്സിപിഒമാരായ സജികുമാര്‍, വിജികുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ വിനോദ്, രഞ്ജിത്ത് തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: