തിരുവനന്തപുരം: പലിശയ്ക്ക് വാങ്ങിയ പണം തിരികെ നല്‍കിയിട്ടും ഈടുനല്‍കിയ ചെക്കും പ്രമാണങ്ങളും തിരികെ നല്‍കാത്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
എതിര്‍കക്ഷി കല്ലറ സ്വദേശി ഇന്ദ്രാത്മജന് ഒക്ടോബര്‍ 14 നകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവായി. പാങ്ങോട് റഹീം മന്‍സിലില്‍ മുഹമ്മദ് ബഷീര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. എതിര്‍കക്ഷിയില്‍ നിന്നും ബഷീര്‍ രണ്ടുലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. മാസംതോറും 10,000 രൂപ പലിശയും നല്‍കിയിരുന്നു. ചെക്കുകളും 20 സെന്റ് വസ്തുവും ഈടു നല്‍കിയാണ് തുക വാങ്ങിയത്.പലിശയ്ക്ക് നല്കിയ പണം മടക്കി നല്‍കിയിട്ടും പ്രമാണങ്ങള്‍ തിരികെ നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. പോലീസിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: