പാമ്പാടുംപാറ പഞ്ചായത്തിലെ ബാലഗ്രാം വാര്‍ഡില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നടത്താനായതായി വാര്‍ഡ് മെമ്പര്‍ ഗീതാകുമാരി പറയുന്നു.
കര്‍ഷകരും കര്‍ഷക തൊഴിലാളികളും താമസിക്കുന്ന വാര്‍ഡാണ് ബാലഗ്രാം
. മറ്റെല്ലാ പഞ്ചായത്തുകളിലേയും പോലെ റോഡുകളുടെ ശോച്യാവസ്ഥയായിരുന്നു ഇവിടെയും പ്രധാന വെല്ലുവിളി. പരിമിതികളില്‍ നിന്നും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കാനായി. ബാലഗ്രാം-കൂമ്പന്‍പാറ റോഡ് 15 ലക്ഷം രൂപ അനുവദിപ്പിക്കാനായി. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഈ റോഡ് നവീകരിച്ചത്. ഇത് നാട്ടുകാര്‍ക്ക് ഏറെ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. പനയ്ക്കല്‍, നിര്‍മ്മലപുരം എന്നീ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മാണം വികസന പ്രവര്‍ത്തനത്തിന്റെ ഉത്തമ ഉദാഹരണമാണ്. 23 ലക്ഷം രൂപയാണ് പാലത്തിന്റെ നിര്‍മ്മാണ ചെലവ്. എംഎല്‍എ ഫണ്ട് തരപ്പെടുത്തി കൂമ്പന്‍പാറ- നിര്‍മ്മലപുരം റോഡ് നവീകരിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയില്‍പ്പെടുത്തി വാര്‍ഡിലെ എല്ലാ വീടുകളിലും കക്കൂസ് നിര്‍മ്മിച്ചു നല്കി. വാര്‍ഡിലെ എല്ലാ ജനങ്ങള്‍ക്കും വീട് ഉണ്ട്. 23 കുടുംബശ്രീ യൂണിറ്റുകള്‍ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെഎസ്ഇബിയുമായി സഹകരിച്ച് വാര്‍ഡിലെ എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനായി. പാലിയേറ്റീവ് കെയര്‍ പദ്ധതിയും വാര്‍ഡില്‍ മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രദേശത്തെ ചില റോഡുകള്‍ കൂടി നവീകരിക്കാനുണ്ട്. ഇതിനായി ഫണ്ട് ലഭ്യമാക്കുന്നതിനാണ് പരിശ്രമിക്കുന്നത്. വാര്‍ഡിലെ അങ്കണവാടിക്ക് പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. തോടുകകള്ക്ക് കുറുകെ വിവിധ പദ്ധതിയില്‍പ്പെടുത്തി പനയ്ക്കല്‍ സിറ്റിയിലും വൃന്ദാവന്പടിയിലും നടപ്പാലം നിര്‍മ്മിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമായി. വാര്‍ഡ്സഭ കൂടി എല്ലാവരുടേയും അഭിപ്രായങ്ങള്‍ മനസ്സിലാക്കിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: